Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Spokesperson

ഹൈ​ദ​രാ​ബാ​ദി​ൽ ചാ​ന​ൽ ച​ർ​ച്ച​യ്ക്കി​ടെ കൈ​യാ​ങ്ക​ളി

ഹൈ​ദ​രാ​ബാ​ദ്: ചാ​ന​ൽ ച​ർ​ച്ച​യ്ക്കി​ടെ കൈ​യാ​ങ്ക​ളി ന​ട​ത്തി കോ​ൺ​ഗ്ര​സ്, ബി​ജെ​പി പ്ര​തി​നി​ധി​ക​ൾ. ഹൈ​ദ​രാ​ബാ​ദി​ലെ യോ​യോ ടി​വി​യി​ല്‍ ന​ട​ന്ന ചാ​ന​ല്‍ ച​ര്‍​ച്ച​യ്ക്കി​ടെ​യാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ.

ഹൈ​ദ​രാ​ബാ​ദി​ലെ ജൂ​ബി​ലി ഹി​ല്‍​സി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​ന ദി​വ​സം യോ​യോ ടി​വി ഒ​രു ചാ​ന​ല്‍ ച​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ച​ര്‍​ച്ച​യ്ക്കി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡ​സ്‌​കി​ല്‍ അ​ടി​ച്ചു. ഇ​താ​ണ് ബി​ജെ​പി നേ​താ​വി​നെ ചൊ​ടി​പ്പി​ച്ച​ത്. പി​ന്നാ​ലെ ബി​ജെ​പി നേ​താ​വ് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ ത​ള്ളി​യി​ട്ടു. ദേ​ഷ്യ​ത്തോ​ടെ എ​ണീ​റ്റ് വ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് തി​രി​കെ ബി​ജെ​പി നേ​താ​വി​നെ ത​ല്ലി. ശേ​ഷം പാ​ന​ല്‍ വ​ലി​യ ക​യാ​ങ്ക​ളി​ക്കാ​ണ് സാ​ക്ഷി​യാ​യ​ത്.

ച​ര്‍​ച്ച സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ അ​ത് ത​ട​യാ​നാ​യി അ​വ​താ​ര​ക പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്ന​തും ശാ​ന്ത​രാ​കാ​ന്‍ പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. സം​ഭ​വം കൈ​വി​ട്ട് പോ​യ​തോ​ടെ ചാ​ന​ലി​ലെ മ​റ്റ് പ്ര​വ​ര്‍​ത്ത​ക​രും എ​ത്തി ഇ​രു​വ​രെ​യും പി​ടി​ച്ച് മാ​റ്റു​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up